ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദം കൊടുംപിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂ...
ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദം കൊടുംപിരി കൊണ്ടിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി.
ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങളുടെ കടുത്ത ലംഘനമാണ് ഇതെന്ന് അദ്ദേഹം കത്തിലൂടെ അറിയിച്ചു. നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധമാണ്.
തന്റെ പ്രവര്‍ത്തന മേഖല തുറന്ന പുസ്തകമാണ്. തനിക്കെതിരെ വ്യാജ തെളിവുകള്‍ സ്ഥാപിച്ചു കുറ്റം ചുമത്തനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം കണക്കിലെടുത്താല്‍ അത്തരം സാധ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ആപ്പിളില്‍ നിന്ന് ലഭിച്ച അലേര്‍ട്ടിന്റെ പകര്‍പ്പ് യെച്ചൂരി മോദിക്ക് അയച്ച കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
യെച്ചൂരിയെ കൂടാതെ, ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര, എഎപിയുടെ രാഘവ് ഛദ്ദ, കോണ്‍ഗ്രസിന്റെ ശശി തരൂര്‍, പാര്‍ട്ടിയുടെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര എന്നിവര്‍ക്കും ആപ്പിളില്‍ നിന്ന് ഇത്തരത്തിലുള്ള അലേര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി അടക്കം നിരവധി നേതാക്കള്‍ വിമര്‍ശനവും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
Key words: Yechuri, Letter, Narendra Modi, Phone Hacking
COMMENTS