ന്യൂഡല്‍ഹി: യുദ്ധത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യം 'ഓപ്പറേഷന്‍ അജയ്' പ്...
ന്യൂഡല്‍ഹി: യുദ്ധത്തിനിടെ ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യം 'ഓപ്പറേഷന്‍ അജയ്' പ്രകാരം രണ്ടാമത്തെ ചാര്‍ട്ടര്‍ വിമാനം ഇന്ന് രാവിലെ ടെല്‍ അവീവില്‍ നിന്ന് ന്യൂഡല്‍ഹിയില്‍ എത്തി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 235 ഇന്ത്യന്‍ പൗരന്മാരാണ് രണ്ടാമത്തെ വിമാനത്തില്‍ എത്തിയത്.
ഇസ്രയേല്‍ യുദ്ധമുഖത്ത് ഒറ്റപ്പെട്ടുപോയ പൗരന്മാരെ തിരിച്ചയയ്ക്കുന്ന രണ്ടാം വിമാനത്തിന്റെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എക്സില്‍ പങ്കുവെച്ചു.
'ഓപ്പറേഷന്‍ അജയ്' പ്രകാരമുള്ള ആദ്യ വിമാനം 212 ഇന്ത്യക്കാരെ ഇസ്രായേലില്‍ നിന്ന് രക്ഷിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് പറന്നുയര്‍ന്ന ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തി. ഇന്ത്യയിലേക്ക് മടങ്ങണമെന്ന ആവശ്യം മുന്നോട്ടുവെച്ച് ആദ്യം എത്തിയവരെ മുന്‍ഗണനാ ക്രമത്തില്‍ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
Keywords: Operation Ajai, Second Flight, India, Israel
COMMENTS