E.D notice to actor Ranbir Kapoor
ന്യൂഡല്‍ഹി: `മഹാദേവ് ബുക്ക്സ്' കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിന് ഇ.ഡി നോട്ടീസ്. വാതുവയ്പ്പ് ആപ്പായ മഹാദേവ് ബുക്ക്സിന്റെ പ്രൊമോഷനുവേണ്ടി പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് രണ്‍ബീര്‍ കപൂറിനെ ഇഡി ചോദ്യംചെയ്യാനൊരുങ്ങുന്നത്.
ഒക്ടോബര്‍ ആറിന് റായ്പുരിലെ ഇ.ഡി ഓഫീസില്‍ എത്താനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ നടനെ കേസിലെ പ്രതിയാക്കിയിട്ടില്ലെന്നും ആപ്പുമായി ബന്ധപ്പെട്ട ബിസിനസ് വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചിരിക്കുന്നതെന്നുമാണ് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് സണ്ണി ലിയോണ്‍, നേഹ കക്കാര്‍, ആതിഫ് അസ്ലം തുടങ്ങി പതിനഞ്ചോളം ബോളിവുഡ് താരങ്ങളും ഗായകരും ഇ.ഡിയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Keywords: Mahadev book app case, ED, Notice, Ranbir Kapoor,
COMMENTS