Karuvannur bank fraud case
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. എറണാകുളം പിഎംഎല്‍എ കോടതിയുടെതാണ് ഉത്തരവ്.
സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പി.ആര് അരവിന്ദാക്ഷന്, ബാങ്കിലെ മുന്‍ സീനിയര്‍ അക്കൗണ്ടന്റ് കെ.ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കേസില്‍ മൂന്നാം പ്രതിയായ പി.ആര് അരവിന്ദാക്ഷന് കള്ളപ്പണം വെളുപ്പിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍. മുഖ്യപ്രതി പി.സതീഷ് കുമാറുമായി അരവിന്ദാക്ഷന് നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഫോണ്‍ സംഭാഷണങ്ങളും ഇ.ഡി കോടതിയില്‍ ഹാജരാക്കിയിരുന്നു.
അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Karuvannur bank fraud case, Bail, CPM
COMMENTS