ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 1100 കടന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 700ലേറെ പേര് കൊല്ലപ്പെട്ടു....
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 1100 കടന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 700ലേറെ പേര് കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം നാനൂറിലധികമായി.
അതേസമയം, യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നത്.
ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യു എസ് നേവിയുടെ യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.
ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
Keywords: Israel, Hamas, War, Death
COMMENTS