അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 12-ാം മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ ...
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 12-ാം മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ നേരിടും. ഉച്ചയ്ക്ക് 1.30ന് ടോസ് വീഴും. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ കളിക്കാന്‍ 99 ശതമാനം സാധ്യതയുണ്ടെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞത്.
സ്റ്റേഡിയത്തില്‍ 1,30,000 കാണികളും കൂടാതെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കാണികളും ഏറെ കാത്തിരിക്കുന്ന ഏറ്റുമുട്ടലാണ് ഇന്നത്തേത്. ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിനാല്‍ മത്സരത്തിന്റെ ഫേവറിറ്റുകളായാണ് ഇന്ത്യ തുടങ്ങുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും വിജയിച്ച് ലോകകപ്പ് പ്രചാരണം ആരംഭിച്ച അവര്‍ ഫോമിലുമാണ്.
അതേ സമയം പാക്കിസ്ഥാനും നെതര്‍ലന്‍ഡ്സിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ വിജയ കുതിപ്പ് തുടരുന്നു. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാനാണ് ബാബര്‍ അസമും കൂട്ടരും ശ്രമിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ പാകിസ്ഥാനോട് ഇതുവരെ തോറ്റിട്ടില്ലാത്ത ഇന്ത്യ, മത്സരത്തില്‍ 7-0 ലീഡിലാണ്.
COMMENTS