ഗാസ: യുഎസും ഇസ്രായേലും പ്രകടിപ്പിച്ച സംശയത്തിന് മറുപടിയായി ഗാസയിലെ ആരോഗ്യ മന്ത്രാലയം 19 ദിവസത്തെ ബോംബാക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ...
ഗാസ: യുഎസും ഇസ്രായേലും പ്രകടിപ്പിച്ച സംശയത്തിന് മറുപടിയായി ഗാസയിലെ ആരോഗ്യ മന്ത്രാലയം 19 ദിവസത്തെ ബോംബാക്രമണത്തില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ പേരുകള്‍ സഹിതം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ മരിച്ചവരുടെ പട്ടികയില്‍ 2,665 കുട്ടികളടക്കം 6,747 പേരുണ്ട്. കൊല്ലപ്പെട്ട 281 ഫലസ്തീനികളുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഈ മാസം ഏഴ് മുതല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വിവിധ ആക്രമണങ്ങളെക്കുറിച്ചും കൊല്ലപ്പെട്ടവരെക്കുറിച്ചും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട് 212 പേജുകളുള്ളതാണ്, ഓരോ ഇരയുടെയും പ്രായം, ലിംഗഭേദം, ഐഡി നമ്പര്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Key words: Gaza, Death, List, Biden, Israel
COMMENTS