ന്യൂഡല്‍ഹി: ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കഥ തീരുമെന്ന് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. 2019ലെ പൊതുതെരഞ്...
ന്യൂഡല്‍ഹി: ബിജെപി ഇനിയും അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കഥ തീരുമെന്ന് ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്.
2019ലെ പൊതുതെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്യാന്‍ പുല്‍വാമ ദുരന്തം ഉപയോഗിക്കാനാണ് മോദി ഉദ്ദേശിച്ചതെന്ന മാലിക്കിന്റെ വാദം അദ്ദേഹം ആവര്‍ത്തിച്ചു. പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ സുപ്രധാന വെളിപെടുത്തലുകളുമായി സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ രാഹുല്‍ഗാന്ധിയാണ് പുറത്തുവിട്ടത്.
പൊതുക്ഷേമത്തേക്കാള്‍ തന്റെ അധികാരം ശാശ്വതമാക്കാനാണ് പ്രധാനമന്ത്രിക്ക് താല്‍പ്പര്യമെന്നും കാര്‍ഷികം കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും മാലിക് സംഭാഷണത്തിനിടെ പറഞ്ഞു.
അഗ്‌നിവീര്‍ പദ്ധതിയിലൂടെ സൈന്യത്തെ നശിപ്പിച്ചു, അര്‍ഹതയില്ലാത്ത ആര്‍എസ്എസ് ബന്ധമുള്ളവരെ നിയമിച്ചുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായം തകിടംമറിച്ചു, മതവികാരം വര്‍ധിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചു, മാധ്യമങ്ങളിലൂടെയുള്ള വിവരണങ്ങള്‍ നിയന്ത്രിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി എത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നതിനാലാണ് പൂട്ടിയിട്ടത്.
ആതിഖ് അഹമദ്ദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചര്‍ച്ച ഒഴിവാക്കാനാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
COMMENTS