തിരുവനന്തപുരം: ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മഹാമാരിയുടെ ക...
തിരുവനന്തപുരം: ആരോഗ്യ മന്ത്രി പ്രതിപക്ഷത്തിന് ക്ലാസെടുക്കാതെ ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മഹാമാരിയുടെ കാലത്ത് നടന്ന കൊള്ളയെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയില്‍ കേസും തുടരുന്നു. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് അതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് കൊടുത്തു. വിതരണം ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞ മരുന്ന് 483 ആശുപത്രികളില്‍ കൊടുത്തു. സ്റ്റോപ്പ് മെമ്മോ വച്ച മരുന്നുകള്‍ 148 ആശുപത്രികളില്‍ കൊടുത്തു. ഇതാണ് സി ആന്റ് എ ജിയുടെ കണ്ടെത്തല്‍, ഇക്കാര്യം പ്രതിപക്ഷം ചോദിക്കണ്ട എന്നാണോ ആരോഗ്യ മന്ത്രി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിക്കും. അതിന് കൃത്യമായ മറുപടിയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് എങ്ങനെ ആരോപണം ഉന്നയിക്കണമെന്ന് ആരോഗ്യ മന്ത്രി ക്ലാസ് എടുക്കണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Key words: V.D Satheesan, Veena George
COMMENTS