തിരുവനന്തപുരം: കാമുകനായിരുന്ന പാറശാല സ്വദേശി ഷാരോണിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ നല്കിയ ഹര്‍ജി സുപ്രീം ...
തിരുവനന്തപുരം: കാമുകനായിരുന്ന പാറശാല സ്വദേശി ഷാരോണിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ആവശ്യമാണ് തള്ളിയത്.
സംഭവം നടന്നത് തമിഴ്നാട്ടിലുള്ള വീട്ടിലാണെന്നും അതിനാല്‍ വിചാരണ അങ്ങോട്ടേക്ക് മാറ്റണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് മറ്റു പ്രതികള്‍. കഴിഞ്ഞ 25നാണ് കേസില്‍ ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചത്.
2022 ഒക്ടോബറിലായിരുന്നു സംഭവം. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ഒക്ടോബര്‍ 25വരെ ജീവനുവേണ്ടി പോരടിച്ച് മരിക്കുകയായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനാല്‍ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന ഗ്രീഷ്മയുടെ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.
Keywords: Greeshma, Parassala Murder, Sharon
COMMENTS