Former chief election commissioner M.S Gill passes away
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കേന്ദ്രമന്ത്രിയുമായിരുന്ന എം.എസ് ഗില്‍ (86) അന്തരിച്ചു. ഞായറാഴ്ച ഡല്‍ഹിയിലെ സാകേതിലുള്ള മാക്‌സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.
പത്മവിഭൂഷണ്‍ ബഹുമതി നേടിയിട്ടുണ്ട്. പര്‍വതാരോഹണ വിദഗ്ദ്ധന്‍, പുസ്തക രചയിതാവ് തുടങ്ങി നിരവധി മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന എം.എസ് ഗില്‍ ടി.എന്‍ ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമാകുന്നത്.
തുടര്‍ന്ന് 1996 - 2001 വരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം രാജ്യസഭാംഗമായി. 2008 മുതല്‍ 2011 വരെ കേന്ദ്രമന്ത്രിയായിരുന്നു.
Keywords: M.S Gill, Former chief election commissioner,
COMMENTS