ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ നയ അഴിമതിക്കേസുമായി...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിന്റെ ഡല്‍ഹിയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ നയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനിടയിലാണ് റെയ്ഡ് നടക്കുന്നത്.
തങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ബിജെപിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ അനന്തരഫലമാണെന്ന് എഎപി ആരോപിച്ചു. സിംഗ് പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
COMMENTS