ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, മിസോറാം, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് നവംബര്‍ 7 മുതലാണ്.
ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം നവംബര്‍ 7 നും, രണ്ടാംഘട്ടം 17നും നടക്കും. തെലുങ്കാനയില്‍ നവംബര്‍ 30നും രാജസ്ഥാന് നവംബര്‍ 23 നുമാണ് തിരഞ്ഞെടുപ്പ്.
അതേസമയം, മിസോറാമില്‍ വോട്ടെടുപ്പ് നവംബര്‍ ഏഴിനും മധ്യപ്രദേശില്‍ നവംബര്‍ 17നുമാണ് വോട്ടെടുപ്പ്.
അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്. ഈ സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത് 16.14 കോടി വോട്ടര്‍മാരാണ്. ഇതില്‍ 60. 2 ലക്ഷം കന്നി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്നു. 8.2 കോടി പുരുഷ വോട്ടര്‍മാരും 7.8 കോടി വനിതാ വോട്ടര്‍മാരുമുണ്ട്.
1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാകുന്നത്. 1.01 ലക്ഷം സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കണം. വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടും നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്.
Keywords: Election, Date Announced
COMMENTS