Congress releases manifesto for Madhya Pradesh
ഭോപ്പാല്‍: മധ്യപ്രദേശില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്ത്. നവംബര്‍ 17 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് 106 പേജുള്ള പ്രകടന പത്രിക പുറത്തുവിട്ടത്.
എല്ലാവര്ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം, സംസ്ഥാനത്തിന് സ്വന്തമായി ഒരു ഐ.പി.എല്‍ ടീം, 500 രൂപയ്ക്ക് എല്‍.പി.ജി സിലിണ്ടര്‍, സൗജന്യ സ്കൂള്‍ വിദ്യാഭ്യാസം, പഴയ പെന്ഷന് പദ്ധതി നടപ്പാക്കുക, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 1500 രൂപ മുതല്‍ 3000 രൂപ വരെ വേതനം എന്നിങ്ങനെ 59 വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.
Keywords: Madhya Pradesh, Congress, Manifesto, Release
COMMENTS