31 deaths in Maharashtra government hospital
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡ് മെഡിക്കല്‍ കോളേജില്‍ രോഗികളുടെ കൂട്ട മരണം. ഏഴു രോഗികള്‍ കൂടി മരിച്ചതായാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കളുള്‍പ്പടെ 24 മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ രണ്ടു ദിവസത്തിനിടെ 31 രോഗികളാണ് ഇവിടെ മരിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കൂട്ടമരണത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കാനായില്ലെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞദിവസം തുറന്നു സമ്മതിച്ചിരുന്നു.
Keywords: 31 deaths, Maharashtra, Govt. hospital, 12 infants


COMMENTS