Thomas Isaac is against system of administration
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രി തോമസ് ഐസക്ക്. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലൂടെയാണ് തോമസ് ഐസക്ക് സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
രാജ്യത്തെ കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഭരണയന്ത്രമാണ് കേരളത്തിന്റേതെങ്കിലും അതിന് നിരവധി പോരായ്മകളുണ്ടെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അനിശ്ചിതമായി നീണ്ടുപോകുന്ന പദ്ധതികള്‍, വന്‍കിട പ്രോജക്ടുകള്‍ വേണ്ടവിധം നടപ്പാക്കുന്നതിലെ അപര്യാപ്തത, സേവനമേഖലയിലെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവ്, വ്യവസായ പ്രോത്സാഹന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ പിറകില്‍, ജനവിരുദ്ധമാകുന്ന റെഗുലേറ്ററി വകുപ്പുകള്‍ എന്നിവയെല്ലാം ഭരണസംവിധാനത്തിന്റെ കുറവുകളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സേവനനിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണെന്നും അതിനാല്‍ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Thomas Isaac, Government, System of administration
COMMENTS