കൊച്ചി: കഷായത്തില്‍ വിഷം നല്കി കാമുകനെ കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ കൊലക്കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു. നവബര്‍ 3 ന് തന്നെ പ്രാ...
കൊച്ചി: കഷായത്തില്‍ വിഷം നല്കി കാമുകനെ കൊലപ്പെടുത്തിയ പാറശ്ശാല ഷാരോണ്‍ കൊലക്കേസ് നവംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചു. നവബര്‍ 3 ന് തന്നെ പ്രാരംഭവാദം ആരംഭിക്കും. ഗ്രീഷ്മ ഉള്‍പ്പെടെ മൂന്നു പ്രതികളും ഇന്ന് ഹാജരായി.
കേരളത്തില്‍ വിചാരണ നടത്താന്‍ കഴിയുമോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് വാദം നടക്കുക.
ഷാരോണ്‍ കൊലക്കെസിലെ മുഖ്യപ്രതിയായ ഗ്രീഷ്മക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. 11 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മ പുറത്തിറങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നായിരുന്നു ഗ്രീഷ്മയെ പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Sharon Murder, Gresshma, Kerala
COMMENTS