ന്യൂഡല്‍ഹി: രാഹുല്‍ നവീനെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡയക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയു...
ന്യൂഡല്‍ഹി: രാഹുല്‍ നവീനെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡയക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ നവിനെ ഇഡി ചുമതലയുള്ള ഡയറക്ടറായി നിയമിച്ചത്.
ബിഹാര്‍ സ്വദേശിയായ രാഹുല്‍ 1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. ആദായനികുതി വിഭാഗത്തിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിജിലന്‍സ് മേധാവിയായും പ്രവര്‍ത്തിക്കും.
2018 ല്‍ ഇഡി മേധാവിയായ സഞ്ജയ് കുമാര്‍ മിശ്രയെ അടുത്ത വര്‍ഷം വരെ പദവിയില്‍ നിലനിര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞിരുന്നു. കഴിഞ്ഞ മേയില്‍ മിശ്രയുടെ സേവനകാലാവധി നീട്ടിനല്‍കണമെന്ന കേന്ദ്രത്തിന്റെ അഭ്യര്‍ഥന തള്ളിയ സുപ്രീം കോടതി സെപ്റ്റംബര്‍ 15ന് അദ്ദേഹം വിരമിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ആക്ടിങ് ഡയറക്ടറെ നിയമിച്ചത്.
Keywords: Rahul Naveen E.D
COMMENTS