തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘാനയിലേക്ക്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറു വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാം കോമണ...
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഘാനയിലേക്ക്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ആറു വരെയാണ് സന്ദര്‍ശനം. ഘാനയില്‍ നടക്കുന്ന 66-ാം കോമണ്‍വെല്‍ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് യാത്ര. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ചിലവിനായി ധനവകുപ്പ് 13 ലക്ഷം അനുവദിച്ചു.
യാത്രാ ചിലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് കഴിഞ്ഞ മാസം തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ട്.
Keywords: Kerala, Khana, A.N Shamzeer
COMMENTS