Solar CBI report in Niyamasabha today
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കുകയായിരുന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമസഭയില്‍ ചര്‍ച്ചയ്ക്ക് അനുമതി. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നു മണിവരെയാണ് ചര്‍ച്ച. ഇതു സംബന്ധിച്ച് പ്രതിപക്ഷ എം.എല്‍.എ ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്.
ഇതിന് മുഖ്യമന്ത്രിയുടെ മറുപടി ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയാനാകില്ലെന്നും ചര്‍ച്ച ആകാമെന്നുമായിരുന്നു. ഇതേതുടര്‍ന്നാണ് സ്പീക്കര്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയത്.
കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കുകയായിരുന്നെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്. ഇതില്‍ ഇപ്പോഴത്തെ ഭരണപക്ഷ എം.എല്‍.എ ഗണേഷ് കുമാറിന് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
COMMENTS