കോട്ടയം: എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക് ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മന്‍ കുതി...
കോട്ടയം: എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേക്ക് ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മന്‍ കുതിക്കുന്നു. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ മകന് എല്ലാ സ്‌നേഹവും വാരിക്കോരി നല്‍കിയാണ് ഫലം പുറത്തുവരുന്നത്. വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ ചാണ്ടി ഉമ്മന് മുന്‍തൂക്കം നല്‍കുന്ന വിധിയാണ് പുതുപ്പള്ളി എഴുതുന്നത്.
നിലവില്‍ യുഡിഎഫ് 72946, എല്‍ഡിഎഫ് 32886, എന്‍ഡിഎ 5654 എന്നിങ്ങനെയാണ് നിലവിലെ വോട്ടുകള്‍. 40060 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കുതിച്ചിരിക്കുകയാണ്.
Keywords: Puthupally, By election
COMMENTS