കോഴിക്കോട്: കേരളത്തിന് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ല. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന...
കോഴിക്കോട്: കേരളത്തിന് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് പുതിയ നിപ്പ കേസുകളില്ല. നിപ പരിശോധനക്ക് അയച്ച 11 സാംപിളുകള്‍ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഹൈ റിസ്‌കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. ഹൈറിസ്‌ക്കിലുള്ള 94 പേരുടെ സാമ്പിള്‍ നെഗറ്റീവാണെന്നും ഇതുവരെ 6 എണ്ണം മാത്രമാണ് പോസിറ്റീവായിട്ടുള്ളതെന്നും നിപ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു. രണ്ട് സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും പോസിറ്റീവ് ആയവര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.
മാത്രമല്ല, ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങള്‍ കണ്ടെത്താന്‍ പോലീസ് സഹായത്തോടെ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: Nipah, Kozhikode, No New Cases
COMMENTS