കോട്ടയം: പരാജയം ഉറപ്പായതുപോലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ...
കോട്ടയം: പരാജയം ഉറപ്പായതുപോലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയോ എന്ന് സംശയമുണ്ടെന്ന് എം വി ഗോവിന്ദന് പറഞ്ഞു. പുതുപ്പള്ളിയില്‍ ബി.ജെ.പിക്ക് 19,000 വോട്ടുണ്ട്. അത് യു.ഡി.എഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്.
ബി.ജെ.പി വോട്ട്, ചാണ്ടി ഉമ്മന്‍ വാങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ ജയിക്കുമെന്ന് എം.വി ഗോവിന്ദന് പറഞ്ഞു. ആര് ജയിച്ചാലും വലിയ ഭൂരിപക്ഷമുണ്ടാകില്ലെന്നും വോട്ടിംഗ് വൈകിപ്പിച്ചെന്ന ആരോപണം വെറുതെയാണെന്ന് കലക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയ്ക്കിന്റെ പരാജയം ചാണ്ടി ഉമ്മന്‍ വോട്ട് മറിച്ചതിനാലാണ് എന്ന് വരുത്താനുള്ള ശ്രമമായിട്ടാണ് പലരും പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയെ കാണുന്നത്. ഫലം അറിയാന്‍ നാളെ ഒരു ദിനംകൂടി കാത്തിരുന്നാല്‍ മതിയാകും. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
COMMENTS