Minister R.Bindu's son's wedding
തൃശൂര്‍: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. അശ്വതിയാണ് വധു. ഇന്നു രാവിലെ പത്തരക്ക് തൃശൂര്‍ കുട്ടനെല്ലൂര്‍ സീവീസ് പ്രസിഡന്‍സി ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.
ചടങ്ങില്‍ രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ സന്നിഹിരായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, വി.ശിവന്‍കുട്ടി, ആന്റണി രാജു, മുഹമ്മദ് റിയാസ്, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, ഇ.പി ജയരാജന്‍, എം.വി ഗോവിന്ദന്‍, എംഎ ബേബി, പികെ ശ്രീമതി, എം.സ്വരാജ്, നടന്‍ മമ്മൂട്ടി തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
Keywords: Minister R.Bindu, Son, Marriage
COMMENTS