തമിഴ് സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് തൃഷ. തൃഷയുടെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നത്. മലയാളത്...
തമിഴ് സിനിമയിലെ മുന്‍നിര നായികമാരിലൊരാളാണ് തൃഷ. തൃഷയുടെ വിവാഹവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നത്.
മലയാളത്തില്‍ നിന്നുള്ള ഒരു സിനിമ നിര്‍മ്മാതാവുമായി തൃഷയുടെ വിവാഹം ഉടനുണ്ടാകുമെന്നായിരുന്നു പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച വാര്‍ത്തകളിലൊന്നും പറയുന്നുമില്ലായിരുന്നു. തൃഷയാകട്ടെ ഇന്നുച്ചവരെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്തിയതുമില്ല. എന്നാല്‍ എന്ത് ഗോസിപ്പ് കിട്ടിയാലും ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയ തൃഷയെ വിവാഹം കഴിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു. ഒടുവില്‍ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് തൃഷ തന്നെ രംഗത്തെത്തി.
ഡിയര്‍, നിങ്ങളും നിങ്ങള്‍ക്കൊപ്പം ആരൊക്കെയാണെന്നും നിങ്ങള്‍ക്കറിയാം, 'ശാന്തത പാലിക്കുക, അഭ്യൂഹങ്ങള്‍ പരത്തുന്നത് നിര്‍ത്തുക' ചിയേഴ്സ്!' എന്നാണ് തൃഷ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്. തൃഷയുടെ പോസ്റ്റ് നിമിഷ നേരങ്ങള്‍ക്കൊണ്ട് വൈറലാവുകയും ചെയ്തു.
1999 ല്‍ പുറത്തിറങ്ങിയ 'ജോഡി' എന്ന സിനിമയില്‍ സിമ്രാന്റെ സുഹൃത്തായി എത്തി 'മൗനം പേസിയാദേ' എന്ന സിനിമയിലൂടെ നായികയായി മാറിയ താരമാണ് തൃഷ. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാര്‍ത്തി, ജയം രവി തുടങ്ങി തമിഴിലെ എല്ലാ മുന്‍നിര താരങ്ങളുടെയും നായികയായി തൃഷ അഭിനയിച്ചു.
മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു.
COMMENTS