തിരുവനന്തപുരം: അന്തരിച്ച സംവിധായകന് കെ ജി. ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് കെ.പി.സി.സി പ്രസിഡന്റ് ക...
തിരുവനന്തപുരം: അന്തരിച്ച സംവിധായകന് കെ ജി. ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തെറ്റായ പ്രസ്താവനയും അനുശോചനവും നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോര്‍ജ് എന്നയാള്‍ ഇന്നു മരിച്ചിരുന്നെന്നും കെ. സുധാകരനുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന ആ ജോര്‍ജിന്റെ മരണത്തെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നതെന്നു കരുതിയാണ് കെ.പി.സി.സി പ്രസിഡന്റ് അങ്ങനെ പ്രതികരിച്ചതെന്നുമാണു വിശദീകരണം.
ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു, അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്, അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടപാണ്ട്, എന്നാണു കെ ജി. ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധാകരന് പ്രതികരിച്ചത്. ഇതിന്റെ വിഡിയോയും അകമ്പടിയായി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്.
Keywords: K.G George, K. Sudhakaran, Death, Kerala
COMMENTS