Kashmir Anantnag encounter on for 48 hours
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ 48 മണിക്കൂര്‍ പിന്നിട്ടു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു.
ഒരു സൈനികനെ കാണാതായി, രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. രണ്ട് കരസേനാ ഓഫീസര്‍മാരും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാണ് വീരമൃത്യു വരിച്ചത്. അതേസമയം ഏറ്റുമുട്ടലില്‍ എത്ര ഭീകരരെ വധിച്ചുയെന്നതു സംബന്ധിച്ച കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.
Keywords: Kashmir, Encounter, 48 hours
COMMENTS