ബോ ളിവുഡിനെ വിസ്മയിപ്പിച്ച സിനിമാ നേട്ടമായി ജവാന്. ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ജവാന്' ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ...
ബോളിവുഡിനെ വിസ്മയിപ്പിച്ച സിനിമാ നേട്ടമായി ജവാന്. ഷാരൂഖ് ഖാന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'ജവാന്' ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി രൂപ പിന്നിട്ടു. പത്താന് പിന്നാലെ ജവാനും ആയിരം കോടി കടന്നതിന്റെ സന്തോഷമാണ് കിംഗ് ഖാന് ആരാധകര്‍ പങ്കുവയ്ക്കുന്നത്.
സെപ്തംബര്‍ 7 ന് റിലീസ് ചെയ്തതിന് ശേഷം വെറും 18 ദിവസങ്ങള്‍ക്കുള്ളിലാണ് 'ജവാന്' ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഇന്ത്യയില്‍ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നാലാമത്തെ ഹിന്ദി ചിത്രമായി പത്താന്.
1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിര്‍മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്ലിയും മാറി.
ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1050.30 കോടിയാണ് പഠാന് ആഗോളതലത്തില്‍ നേടിയത്. 27 ദിവസം കൊണ്ടായിരുന്നു പഠാന് ആയിരം കോടിയിലേക്ക് എത്തിയത്. ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആറാമത്തെ ചിത്രമാണ് ജവാന്.
ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആമിര്‍ ഖാന് നായകനായ ബയോഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ ചിത്രം ദംഗല്‍ തുടങ്ങിവച്ച ക്ലബ്ബ് ആണിത്. തൊട്ടടുത്ത വര്‍ഷം രാജമൌലിയുടെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ബാഹുബലി 2 ഉും 1000 കോടി ക്ലബ്ബില്‍ എത്തി. 2022 ല്‍ രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങള്‍. രാജമൌലിയുടെ തന്നെ ആര്‍ആര്‍ആറും പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യഷ് നായകനായ കെജിഎഫ് 2 ഉും. പിന്നീട് ഈ വര്‍ഷം രണ്ട് ഷാരൂഖ് ഖാന് ചിത്രങ്ങളും. ജനുവരിയിലെത്തിയ പഠാനും ഈ മാസം എത്തിയ ജവാനും. ബോളിവുഡില്‍ നിന്നും തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍ വീതമാണ് നിലവില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്.
Keywords: Jawan, Shahrukh Khan,1000 crore club
COMMENTS