ഹൈദ്രാബാദ്: ആന്ധ്ര-തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവും സിനിമാ താരവുമായ പവന്‍ കല്യാണിനെ കസ്റ്റഡിയിലെടുത്തു. തെലുങ്...
ഹൈദ്രാബാദ്: ആന്ധ്ര-തെലങ്കാന അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ജനസേനാ പാര്‍ട്ടി നേതാവും സിനിമാ താരവുമായ പവന്‍ കല്യാണിനെ കസ്റ്റഡിയിലെടുത്തു. തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡുവിനെ ആന്ധ്ര പൊലീസ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുകയായിരുന്നു പവന്‍.
വാഹനവ്യൂഹം പോലീസ് തടഞ്ഞതോടെ റോഡിലൂടെ ഇറങ്ങി നടക്കാന്‍ തുടങ്ങി. ഇതും പൊലീസ് തടഞ്ഞതോടെ പവന്‍ കല്യാണ്‍ റോഡില്‍ നിലത്തു കിടന്ന് പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്നാണ് പവന്‍ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
Keywords: Jana Sena Party leader, Pawan Kalyan , Arrest
COMMENTS