Jammu Kashmir Cop arrested over alleged links with terrorists
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരരുമായി ബന്ധം തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാരന്‍ അറസ്റ്റില്‍. പൊലീസ് സൂപ്രണ്ട് ഷെയ്ഖ് ആദില്‍ മുഷ്താഖിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ ഭീകരനെ സഹായിച്ചെന്നും ഒരു പൊലീസുകാരനെ കള്ളക്കേസില്‍ കുടുക്കിയതടക്കം നിരവധി കേസുകളുണ്ട്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞ ജൂലായില്‍ മുസാമില്‍ സഹൂര്‍ എന്നൊരു ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോണില്‍ നിന്നുമാണ് ആദില്‍ മുഷ്താഖിനെതിരായ തെളിവുകള്‍ ലഭിച്ചത്. നിരവധി തവണ ഇരുവരും ടെലിഗ്രാമില്‍ക്കൂടി ആശയവിനിമയം നടത്തിയതായി പൊലീസ് കണ്ടെത്തി.
Keywords: Jammu Kashmir, Police, Terrorist, Arrest
COMMENTS