ന്യൂഡല്‍ഹി: ചൈനയിലെ ഹാങ്ഷൗവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിവസം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തി...
ന്യൂഡല്‍ഹി: ചൈനയിലെ ഹാങ്ഷൗവില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിവസം പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. സരബ്ജ്യോത് സിംഗ്, അര്ജുന് സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങുന്ന ഷൂട്ടിംഗ് ടീം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1734 പോയിന്റ് നേടി ചൈനയെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തില്‍, 1733 പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്തെത്തി വെള്ളിയും, 1730 പോയിന്റുമായി വിയറ്റ്നാം മൂന്നാം സ്ഥാനത്തെത്തി വെങ്കലവും നേടി.
നേരത്തേ, 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു.
Keywords: India, Gold, Medal, Asian Games
COMMENTS