ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 48.4 ഓവറില്‍, ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം കണ്ട് ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ഇന...
ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ 48.4 ഓവറില്‍, ഓസ്‌ട്രേലിയ ഉയര്‍ത്തിയ 277 റണ്‍സ് വിജയലക്ഷ്യം കണ്ട് ഇന്ത്യ. ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയമാണ് സ്വന്തമായത്.
ശുഭ്മാന്‍ ഗില്‍ - ഋതുരാജ് ഗെയ്ക് വാദ് ഓപ്പണിംഗ് സഖ്യത്തില്‍ പ്രതീക്ഷയോടെ ഇന്ത്യ കളി തുടങ്ങി. ശുഭ്മാന്‍ ഗില്‍ 74 (63), ഋതുരാജ് ഗെയ്ക് വാദ് 71 (77) എന്നിവര്‍ ചേര്‍ന്ന് 21.4 ഓവറില്‍ നേടിയ 142 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്.
ഗെയ്ക് വാദ് പുറത്തായതിന് ശേഷമെത്തിയ ശ്രേയസ് അയ്യര്‍ റണ്ണൗട്ടായതോടെ ഇന്ത്യ 148 ന് രണ്ട് എന്ന നിലയിലായി. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും പുറത്തായി. പിന്നീട് വന്ന ഇഷാന്‍ കിഷന് നല്ല തുടക്കം കിട്ടിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല.
185 ന് നാല് എന്ന നിലയിലായ ആതിഥേയരെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേര്‍ന്ന് വിജയ തീരത്തേക്ക് അടുപ്പിച്ചു. ജയിക്കാന്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ സൂര്യ കുമാര്‍ യാദവ് 50 (49) പുറത്തായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ വിജയം വരിച്ചു.
Keywords: India, ODI , Australia, Cricket
COMMENTS