തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്ര...
തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.
സഹകരണ ബാങ്കില്‍ നിക്ഷേപിച്ച എല്ലാവര്‍ക്കും പണം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം ആദ്യം പണം തട്ടിയെടുത്ത സി പി എം നേതാക്കളെ അറസ്റ്റ് ചെയ്ത് അവരില്‍ നിന്നും നിക്ഷേപകരുടെ പണം തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. സഹകരണ പ്രസ്ഥാനങ്ങളെ രാഷ്ട്രീയ മുക്തമാക്കിയാല്‍ മാത്രമേ തട്ടിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തൃശ്ശൂരിലെ മറ്റ് പല ബാങ്കുകളിലും കരുവന്നൂരിന് സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. അതിലെല്ലാം കണ്ണൂര്‍ ലോബിയുടെ സ്വാധീനവുമുണ്ട്. കള്ളപ്പണക്കാരും സി പി എം നേതാക്കളുമായുള്ള ചങ്ങാത്തമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് അടിസ്ഥാനമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
COMMENTS