കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രെണ്ട് ബന്ധങ്ങളില്‍ ആഴത്തിലുള്ള അന്വേഷണത്തില്‍ ഇ.ഡി. ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യ...
കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രെണ്ട് ബന്ധങ്ങളില്‍ ആഴത്തിലുള്ള അന്വേഷണത്തില്‍ ഇ.ഡി. ഇതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. ചാവക്കാട് പി.എഫ്.ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
പോപ്പുലര്‍ ഫ്രെണ്ട് നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇ.ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തുന്നത്.
എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പി.എഫ്.ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.
Keywords: ED, Raid , PFI
COMMENTS