Dispute over puthuppally election in Kalady
കാലടി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണാണ് വെട്ടേറ്റത്. സംഭവത്തില്‍ സി.പി.എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടന്‍ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ ലോറി ഡ്രൈവറായ ജോണ്‍സണ്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് ജോണ്‍സണ്‍ മൊഴി കൊടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Puthuppally election, Dispute, Case, Police, CPM
COMMENTS