പത്തനംതിട്ട: സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കാതെ നാണക്കേടുണ്ടാക്കി വീണ്ടും വായ്പാ തട്ടിപ്പ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുറ്റൂര്‍ സഹകരണ ബാങ്ക...
പത്തനംതിട്ട: സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കാതെ നാണക്കേടുണ്ടാക്കി വീണ്ടും വായ്പാ തട്ടിപ്പ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുറ്റൂര്‍ സഹകരണ ബാങ്കിലാണ് വായ്പാ ക്രമക്കേടുണ്ടെന്ന് സഹകരണ വകുപ്പ് തന്നെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍.
കാലങ്ങളായി സി.പി.എം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കുറ്റൂര്‍ സഹകരണ ബാങ്കിന്റേത്. സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭാര്യയ്ക്ക് വ്യാജ വിലാസത്തില്‍ 20 ലക്ഷം രൂപയുടെ വായ്പ നേടിയെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഏരിയ സെക്രട്ടറിയുടെ ഭാര്യയ്ക്ക് അംഗത്വം നല്‍കിയ അതേ ദിവസം തന്നെ വായ്പ നല്‍കാന്‍ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഈ വായ്പ ജൂലൈ മാസത്തില്‍ തിരിച്ചടച്ചുവെന്നാണ് ഏരിയാ സെക്രട്ടറിയുടെ വിശദീകരണം.
ഒരു ആധാരത്തിന്റെ മേല്‍ 5 പേര്‍ക്ക് വരെ വായ്പ നല്‍കിയതായുള്ള ഗുരുതരമായ കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് ഇടപാടുകാരുടെ സ്വര്‍ണം ഇടപാടുകാര്‍ അറിയാതെ മറ്റൊരു ഷെഡ്യൂള്‍ ബാങ്കിലേക്ക് മറിച്ച് പണയം വെച്ചതായും ആരോപണം ഉയരുന്നുണ്ട്.
Keywords: Kuttur Cooperative Bank, Money Fraud
COMMENTS