Actress Meera Nandan got engaged
കൊച്ചി: നടി മീര നന്ദന്‍ വിവാഹിതയാകുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍. കഴിഞ്ഞ ദിവസം നടിയുടെ വിവാഹ നിശ്ചയം ലളിതമായ ചടങ്ങുകളോടെ നടന്നു.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടിമാരായ കാവ്യാ മാധവന്‍, ആന്‍ അഗസ്റ്റിന്‍, ശ്രിന്ദ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ അവതാരകയായാണ് കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു.
തെലുങ്കിലും കന്നഡയിലും മീര സിനിമ ചെയ്തു. പുതിയമുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുകയാണ് മീര നന്ദന്‍.
Keywords: Meera Nandan, Engaged, Sreeju, Radio jockey
COMMENTS