Actor Joy Mathew injured in a car accident
തൃശൂര്‍: വാഹനാപകടത്തില്‍ നടന്‍ ജോയ് മാത്യുവിന് പരിക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ചാവക്കാട് - പൊന്നാനി ദേശീയപാതയില്‍ മന്ദലാംകുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ജോയ് മാത്യു സഞ്ചരിച്ചിരുന്ന കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ പിക്കപ്പ് വാനില്‍ കുടുങ്ങിപ്പോയ കാര്‍ ഡ്രൈവറെ വണ്ടിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ നടനെയും ഡ്രൈവറെയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Joy Mathew, Car accident, Pick up van, Hospital
COMMENTS