കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന്‍ എം.എല്‍.എയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ....
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീന്‍ എം.എല്‍.എയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഈ ആഴ്ച വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു വിളിപ്പിച്ചയാള്‍ പോലീസിനു പരാതി നല്‍കിയ സംഭവത്തില്‍ ഇ.ഡി. കേന്ദ്ര ഡയറക്ടറേറ്റുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. നിയമോപദേശം ലഭിച്ചശേഷം ഈയാഴ്ചതന്നെ ചോദ്യംചെയ്യല്‍ പുനഃരാരംഭിക്കും.
എ.സി. മൊയ്തീന് ഈയാഴ്ച തന്നെ നോട്ടീസ് നല്‍കുമെന്നാണു സൂചന. അതേസമയം, തന്നെ മര്‍ദിച്ചുവെന്ന വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് ഇ.ഡിയും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
Keywords: A.C Moitheen, E.D
COMMENTS