ചെങ്ങന്നൂര്‍: ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച് ജീവനക്കാരി ആലപിച്ച കവിത സാമൂഹിക മാധ്യമങ്ങളില്‍ വൈറല...
ചെങ്ങന്നൂര്‍: ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തി സ്തുതിച്ച് ജീവനക്കാരി ആലപിച്ച കവിത സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ മണ്‍പാത്ര വ്യവസായ യൂണിറ്റിലെ ആദ്യവില്‍പ്പനയുടെ ഉദ്ഘാടന ചടങ്ങിലാണ് സൊസൈറ്റി ജീവനക്കാരി ഗീത രാമചന്ദ്രന്‍ എഴുതിയ കവിത ആലപിച്ചത്.
പ്രളയത്തെ നോക്കി വിതുമ്പി, പിന്നെ പ്രജകള്‍ക്കുവേണ്ടി കരഞ്ഞു, ജന്മനാടിന്റെ രോമാഞ്ചമായി തുടങ്ങിയ വരികളിലൂടെയാണ് കവിത ചൊല്ലിയത്. മുന്‍പ് എം.എം മണിയെ വേദിയിലിരുത്തി കുടുംബശ്രീ വനിതകള്‍ ഇത്തരത്തില്‍ പാടിയ പാട്ടും വൈറലായിരുന്നു. ''വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ...'' എന്ന് തുടങ്ങുന്ന സിനിമാ ഗാനത്തിന്റെ ഈണത്തിലായിരുന്നു പാട്ട്. എന്നാല്‍ പാട്ടിനിടയില്‍ വനിതകള്‍ അറിയാതെ ''വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന് പാടുകയും മണി വേദിയിലിരുന്ന് ചിരിക്കുകയും ചെയ്ത വീഡിയോയാണ് വൈറലായി മാറിയത്.
Keywords: Poem, Saji Cheriyan, Minister, Viral
COMMENTS