മുംബൈ: ചന്ദ്രന്റെ ദക്ഷണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ഇടം ഇനി ശിവശക്തി എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവ...
മുംബൈ: ചന്ദ്രന്റെ ദക്ഷണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ ഇറങ്ങിയ ഇടം ഇനി ശിവശക്തി എന്ന പേരില്‍ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശിവന്‍ മനുഷ്യ കുലത്തിന്റെ നന്മയുടെ പ്രതീകമാണെന്നും ശക്തി അതിനുള്ള കരുത്ത് നമുക്ക് നല്‍കുന്നുവെന്നും മോദി പറഞ്ഞു. ചന്ദ്രയാന്‍-2 കാല്‍പ്പാടുകള്‍ പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം 'തിരംഗ' എന്നറിയപ്പെടുമെന്നും അദ്ദേഹം ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
എല്ലാ ഓഗസ്റ്റ് 23 ഇനി മുതല്‍ നാഷണല്‍ സ്പേസ് ഡേ ആയി ആഘോഷിക്കും. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സ്പര്‍ശിച്ച അഭിമാനകരമായ നിമിഷം താന്‍ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും മോദി.
COMMENTS