തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയിലെ ഡിവിഷനുകളുടേയും വാര്‍ഡുകളുടേയും എണ്ണം വര്‍ധിപ്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയിലെ ഡിവിഷനുകളുടേയും വാര്‍ഡുകളുടേയും എണ്ണം വര്‍ധിപ്പിക്കും. ജനസംഖ്യാനുപാതികമായി വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് പുതിയ ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കും.
നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകള്‍ ആയിരം പഞ്ചായത്തുകളായി വര്‍ധിക്കും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.
2018 ലെ സര്‍വ്വെ പ്രകാരം കേരളത്തിലെ ജനസംഖ്യ 3.46 കോടിയാണ്. എന്നാല്‍ 2036 ആകുമ്പോഴേക്കും ഇത് 3.69 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Keywords: Kerala, Population, Panchayat, Increasing


COMMENTS