Supreme court order about case against Sriram Venkittaraman
ന്യൂഡല്‍ഹി: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന ശ്രീറാം വെങ്കിട്ടരാമന്റെ വാദത്തിനാണ് ഇതോടെ കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നത്.
നേരത്തെ സെഷന്‍സ് കോടതി ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് വിധിച്ചിരുന്നു. എന്നാല്‍ ഈ വിധി ഹൈക്കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വേഗതയില്‍ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നുള്ള ശ്രീറാമിന്റെ വാദം തള്ളിയ സുപ്രീംകോടതി തെളിവുകള്‍ നിലനില്‍ക്കുമോ ഇല്ലയോയെന്ന് വിചാരണയില്‍ പരിശോധിക്കട്ടെയെന്നും വ്യക്തമാക്കി.
Keywords: Supreme court, Order, Sriram Venkittaraman , K.M Basheer
COMMENTS