Supreme court order about case against Rahul Gandhi
ന്യൂഡല്‍ഹി: മോദി പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കേസിലെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റീസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുലിന് അനുകൂലമായ വിധി പറഞ്ഞത്.
രാഹുലിന് പരമാവധി ശിക്ഷ നല്‍കിയതിന്റെ കാരണം വിചാരണ കോടതി വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
രാഹുലിന് പരമാവധി ശിക്ഷ നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹത്തിന്റെ പൊതു ജീവിതത്തെയും വയനാട് മണ്ഡലത്തെയും അത് പ്രതികൂലമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ രാഹുലിന് അദ്ദേഹത്തിന്റെ എം.പി സ്ഥാനം തിരികെ ലഭിക്കുകയും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകും. വിധി വന്ന് ശരവേഗത്തില്‍ അയോഗ്യനാക്കപ്പെട്ട രാഹുലിന് ഇതോടെ മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാനുമാകും.
COMMENTS