Savithri Antharjanam - Next mannarasala Amma
ആലപ്പുഴ: സാവിത്രി അന്തര്‍ജനം (83) മണ്ണാറശാലയിലെ അടുത്ത അമ്മയാകും. കഴിഞ്ഞ ദിവസം അന്തരിച്ച അമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദരപുത്രന്റെ ഭാര്യയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്.
മണ്ണാറശാലയിലെ ആചാരപ്രകാരം മുറപ്രകാരമുള്ള ആണ്‍മക്കളുടെ ഭാര്യമാരാണ് അമ്മയാകുന്നത്. ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയും അമ്മയാണ്. പ്രസിദ്ധമായ തുലാം മാസത്തിലെ ആയില്യം എഴുന്നള്ളിക്കല്‍ ചടങ്ങില്‍ നാഗരാജാവിന്റെ വിഗ്രഹമേന്തുന്നതും അമ്മയാണ്.
Keywords: Savithri Antharjanam, Mannarasala, Amma
COMMENTS