രജനികാന്ത് നായകനായ ജെയ്‌ലര്‍ എന്ന ചിത്രത്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് ...
രജനികാന്ത് നായകനായ ജെയ്‌ലര്‍ എന്ന ചിത്രത്തിനെതിരായ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതിനെ പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരനെ വിമര്‍ശിക്കുകയും ചെയ്തു.
അമേരിക്കയിലും യുകെയിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്നായിരുന്നു ഹര്‍ജിയില്‍ എം എല്‍ രവി ചൂണ്ടിക്കാട്ടിയത്. ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ടെന്നും സര്‍ട്ടിഫിക്കേഷനില്‍ കോടതി തീരുമാനമെടുക്കും വരെ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിച്ചിരിക്കുന്നത്.
മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്രോഫ് എന്നിവരുടെ അതിഥിവേഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും മോഹന്‍ലാലിന്റെയും ശിവ രാജ്കുമാറിന്റെയും കഥാപാത്രങ്ങള്‍ക്ക് തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിച്ചത്. മുംബൈ പശ്ചാത്തലമാക്കുന്ന മാത്യു എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഇതിനകം 500 കോടിയിലധികം രൂപയുമായി രജനികാന്തിന്റെ ജയിലര്‍ മുന്നേറുകയാണ്.
ദര്‍ബാര്‍, അണ്ണെത്തെ എന്നീ ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ റെജനികാന്തിന്റെ തിരിച്ചുവരവായിട്ടാണ് ജയിലര്‍ കാണുന്നത്.
ചിത്രത്തില്‍ തമന്ന ഭാട്ടിയ അവതരിപ്പിച്ച 'കാവാല' എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വളരെ ജനപ്രിയമായിരുന്നു. ഈ ട്രാക്ക് യൂട്യൂബില്‍ 150 ദശലക്ഷം കാഴ്ച്ചക്കാരിലധികം സൃഷ്ടിച്ചിരുന്നു., കൂടാതെ റീല്‍സില്‍ ഇപ്പോഴും വളരെയധികം ജനപ്രിയവുമാണ്.
Keywords: Jailer, Movie, Tamil, Rajnikanth
COMMENTS