Rahul Gandhi is against PM
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപ വിഷയത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി.
മണിപ്പൂരിനെ സംബന്ധിച്ചുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രണ്ടു മണിക്കൂര്‍ സംസാരിച്ച പ്രധാനമന്ത്രി വെറും രണ്ടു മിനിറ്റ് മാത്രമാണ് അതിനായി വിനിയോഗിച്ചതെന്നും ബാക്കി സമയം മുഴുവന്‍ തന്നെയും കോണ്‍ഗ്രസിനെയും അപമാനിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയക്കാരനായല്ല മറിച്ച് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം സംസാരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മണിപ്പൂരിലെ ജനങ്ങളെ അദ്ദേഹം ചിരിച്ചു തള്ളുകയായിരുന്നെന്നും സംസ്ഥാനം ഇപ്പോള്‍ രണ്ടായി പിരിഞ്ഞതിന്‍രെ പൂര്‍ണ ഉത്തരവാദിത്തം ബിജെ.പിക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
COMMENTS