യൂട്യൂബിന്റെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഓഗസ്റ്റ് 2...
യൂട്യൂബിന്റെ ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഓഗസ്റ്റ് 23-ന് സംപ്രേക്ഷണം ചെയ്ത ചന്ദ്രയാന്‍-3 മിഷന്‍ സോഫ്റ്റ്-ലാന്‍ഡിംഗ് ലൈവ് ടെലികാസ്റ്റ് 80 ലക്ഷത്തിലധികം പീക്ക് കണ്‍കറന്റ് വ്യൂവേഴ്സിന്റെ (പിസിവി) ശ്രദ്ധ പിടിച്ചുപറ്റി. ഇത് ആഗോളതലത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട തത്സമയ സ്ട്രീമാക്കി മാറ്റി.
61 ലക്ഷം വ്യൂവുള്ള 2022 ഫിഫ ലോകകപ്പിലെ ബ്രസീല്‍ - ക്രൊയേഷ്യ ഫുട്‌ബോള്‍ മത്സരത്തെയും അതേ ടൂര്‍ണമെന്റില്‍ നിന്ന് 52 ലക്ഷം വ്യൂവേഴ്‌സിനെ നേടിയ ബ്രസീല്‍ - ദക്ഷിണ കൊറിയ ഫുട്‌ബോള്‍ മത്സരത്തെയും തോല്‍പ്പിച്ചാണ് ചന്ദ്രയാന്‍-3 ഈ നേട്ടം കൈവരിച്ചത്.
8.06 ദശലക്ഷം പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതായി ഗ്ലോബല്‍ ഇന്‍ഡക്സാണ് റിപ്പോര്‍ട്ട് ചെയ്തത്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തും ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് ദൗത്യത്തിന്റെ വിഡിയോയാണ്. ഈ വിഡിയോ 76,017,412 പേര്‍ കണ്ടതായാണ് യൂട്യൂബിലെ കണക്ക്.
COMMENTS