Manipur violence
ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐ 53 അംഗ സംഘത്തെ നിയോഗിച്ചു. 29 വനിതാ ഉദ്യോഗസ്ഥരുള്‍പ്പടെ 53 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി നടത്തിയതടക്കം എട്ടു കേസുകളും സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം മറ്റ് ഒന്‍പത് കേസുകള്‍ കൂടി സി.ബി.ഐ അന്വേഷിക്കും.
ഇതോടൊപ്പം സ്ത്രീകള്‍ക്കെതിരെ ആക്രമം നടന്ന മറ്റ് കേസുകള്‍ കൂടി ഏറ്റെടുത്തേക്കും. മണിപ്പൂരില്‍ നാലു മാസത്തോളമായി തുടരുന്ന സംഘര്‍ഷത്തില്‍ 160 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും സ്ത്രീകള്‍ക്ക് നേരെ പലയിടത്തും അതിക്രൂരമായ അതിക്രമങ്ങള്‍ നടക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Manipur, Violence, CBI, 53 member team
COMMENTS