റിയാദ്: ജോലി ചെയ്യുന്നതിനിടയില്‍ മതില്‍ ഇടിഞ്ഞ് മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശി പള്ളിക്കിഴക്കേതില്‍ ഷംസന്...
റിയാദ്: ജോലി ചെയ്യുന്നതിനിടയില്‍ മതില്‍ ഇടിഞ്ഞ് മലയാളി റിയാദില്‍ മരിച്ചു. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശി പള്ളിക്കിഴക്കേതില്‍ ഷംസന്നൂര്‍ (57) ആണ് മരിച്ചത്. 15 വര്‍ഷമായി റിയാദിലെ മുര്‍സലാത്തില്‍ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. മതില്‍പൊളിക്കുന്നതിനിടെ ഒരുഭാഗം അടര്‍ന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ മറ്റൊരു മതിലില്‍ പോയി ഇടിച്ചു വീഴുകയും ആയിരുന്നു. ഷംസന്നൂറിനെ കൂടെയുള്ളവര്‍ തൊട്ടടുത്ത ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം റിയാദില്‍ തന്നെ മറവ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.
Keywords: Malayali, Died, Riyad
COMMENTS